പാലക്കാട്ടെ സംഘപരിവാര്‍ ആള്‍ക്കുട്ട ആക്രമണം; വാര്‍ത്തകളുടെ തലക്കെട്ടുകള്‍ അരോചകമെന്ന് ബാബുരാജ് ഭഗവതി
കോഴിക്കോട്: പാലക്കാട് വാളയാറില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ ഛത്തീസ്ഗഡ് സ്വദേശിയെ ബംഗ്ലാദേശിയെന്ന് ആരോപിച്ച് തല്ലിക്കൊന്ന സംഭവത്തിലെ മാധ്യമ റിപോര്‍ട്ടുകള്‍ക്കെതിരെ സാമൂഹിക പ്രവര്‍ത്തകന്‍ ബാബുരാജ് ഭഗവതി. 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ കൊല്ലപ്പെട്ട രാം നാരായന്റെ മൃതദേഹവുമായി പോവാമെന്ന് കുടുംബം പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ശരിയല്ലെന്നാണ് ബാബുരാജ് ഭഗവതി പറയുന്നത്. കേസില്‍ പോലിസ് ചേര്‍ത്ത ദുര്‍ബലമായ വകുപ്പുകള്‍ സ്വീകാര്യമല്ലെന്നും പട്ടിക ജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം ഉള്‍പ്പെടുത്തണം, ആള്‍ക്കൂട്ട ആക്രമണ വകുപ്പ് ഉള്‍പ്പെടുത്തണം, അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ അനുവദിക്കണം എന്നിവയാണ് കുടുംബത്തിന്റെ ആവശ്യമെന്ന് ബാബുരാജ് ഭഗവതി ചൂണ്ടിക്കാട്ടി. 25 ലക്ഷം രൂപ തന്നാല്‍ മുതദേഹം ഏറ്റടുക്കാമെന്നത് ശീര്‍ഷകമാക്കി വാര്‍ത്ത കൊടുക്കുന്നത് അരോചകമായി തോന്നിയെന്ന്ും ബാബുരാജ് ഭഗവതി ചൂണ്ടിക്കാട്ടി.