ബാബരിമസ്ജിദ് ഭൂമി കൈയ്യേറി നിര്‍മിച്ച ക്ഷേത്രത്തിലെ മുഖ്യപൂജാരി അന്തരിച്ചു

Update: 2025-02-12 04:42 GMT

ലഖ്‌നൗ: ബാബരിമസ്ജിദിന്റെ ഭൂമി കൈയ്യേറി നിര്‍മിച്ച ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്ന സത്യേന്ദ്രദാസ് (85) അന്തരിച്ചു. ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പിജി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ബാബരി മസ്ജിദ് പൊളിക്കാന്‍ ഹിന്ദുത്വര്‍ കലാപങ്ങള്‍ നടത്തിയിരുന്ന 1992 മാര്‍ച്ച് ഒന്നിനാണ് ഇയാളെ മുഖ്യപൂജാരിയാക്കിയത്. ഡിസംബര്‍ ആറിന് മസ്ജിദ് പൊളിച്ചു. പിന്നീട് ഒരു ടെന്റ് കെട്ടിയാണ് ഇയാള്‍ പൂജകള്‍ നടത്തിയിരുന്നത്.