വാഷിങ്ടണ്‍: ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉള്‍പ്പെടെ നാല് ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിക്കുന്ന ആക്സിയോം-4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന്. സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകവുമായി ഫാല്‍ക്കണ്‍-9 റോക്കറ്റ് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം 12.01-ന് പറന്നുയരും.
ഇതോടെ ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയാകും. 39-കാരനായ ഈ ഫൈറ്റര്‍ പൈലറ്റ് ശുഭാംശുവിനെ ഈ ചരിത്രദൗത്യത്തിനുള്ള പ്രധാന ബഹിരാകാശ സഞ്ചാരിയായി ഐഎസ്ആര്‍ഒയാണ് തിരഞ്ഞെടുത്തത്. അമേരിക്ക, പോളണ്ട്, ഹംഗറി എന്നിവിടങ്ങളില്‍ നിന്നുള്ള ബഹിരാകാശ യാത്രികര്‍ക്കൊപ്പം 14 ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. 1984-ല്‍ വിംഗ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മ ചരിത്രം സൃഷ്ടിച്ച് ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ശുഭാംശുവിന്റെ യാത്ര.