വര്‍ക്കല: കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് ഓട്ടോറിക്ഷയില്‍ ഇടിച്ചു. വര്‍ക്കല അകത്തുമുറിയില്‍ ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. റെയില്‍വേ പ്ലാറ്റ്‌ഫോമിലൂടെ വന്ന ഓട്ടോറിക്ഷാ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഓട്ടോറിക്ഷ ട്രാക്കില്‍ വീണതോടെ ഡ്രൈവറായ സുധി ഓടി രക്ഷപ്പെട്ടിരുന്നു. ഇയാളെ പിന്നീട് കസ്റ്റഡിയില്‍ എടുത്തു. അപകടത്തെത്തുടര്‍ന്ന് ഒരു മണിക്കൂറോളം പിടിച്ചിട്ട ട്രെയിന്‍ ഓട്ടോറിക്ഷ ട്രാക്കില്‍ നിന്ന് മാറ്റിയശേഷമാണ് യാത്ര തുടര്‍ന്നത്. ഇതോടെ, രാത്രി 10.40-ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ട്രെയിന്‍ 11.50-ഓടെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനിലെത്തിയത്.