''ഔറംഗസേബ്, അക്ബര്‍ ആരാധകരാണ് പ്രശ്‌നമുണ്ടാക്കുന്നത്.''; അന്തരീക്ഷ മലിനീകരണത്തിന് ദീപാവലി ദിനത്തിലെ പടക്കം പൊട്ടിക്കലുമായി ബന്ധമില്ലെന്ന് ഡല്‍ഹി മന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് ദീപാവലി ദിനത്തിലെ പടക്കം പൊട്ടിക്കലുമായി ബന്ധമില്ലെന്ന് ഡല്‍ഹി മന്ത്രി. ഔറംഗസേബ്, അക്ബര്‍ ആരാധകരാണ് നിക്ഷിപ്ത താല്‍പര്യത്തോടെ മലിനീകരണത്തെയും ദീപാവലിയേയും ബന്ധിപ്പിക്കുന്നതെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി മഞ്ചീന്ദര്‍ സിംഗ് സിര്‍സ അവകാശപ്പെട്ടു. മലിനീകരണ പ്രശ്‌നത്തില്‍ ദീപാവലി, സനാതന ധര്‍മം, ഹിന്ദൂയിസം എന്നിവയെ ആം ആദ്മി പാര്‍ട്ടി അനാവശ്യമായി കൊണ്ടുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി ഭരണകാലത്ത് പടക്കം നിരോധിച്ചത് മറ്റൊരു സമുദായത്തിന്റെ വോട്ട് ലഭിക്കാന്‍ വേണ്ടിയായിരുന്നുവെന്നും മന്ത്രി ആരോപിച്ചു. ദീപാവലി ദിനത്തില്‍ ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം റെഡ് സോണിലേക്ക് കടന്നിട്ടുണ്ട്. ഡല്‍ഹിയിലെ 38 മലിനീകരണ മോണിറ്ററിങ് കേന്ദ്രങ്ങളില്‍ 36ഉം വായുവിന്റെ ഗുണനിലവാരം മോശമാണെന്നാണ് സൂചന നല്‍കുന്നത്.