
മൂവാറ്റുപുഴ: പോലീസുകാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം. മൂവാറ്റുപുഴക്ക് സമീപം കദളിക്കാടാണ് സംഭവം. റോഡില്‍ അസാധാരണ സാഹചര്യത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പരിശോധിക്കാനാണ് കല്ലൂര്‍ക്കാട് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഇവിടേക്കു വന്നത്. എന്നാല്‍ ഇതിനിടെ കാറിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെടുകയും മറ്റൊരാള്‍ പോലിസുകാരെ കാര്‍ ഇടിപ്പിച്ച് കൊല്ലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
കല്ലൂര്‍ക്കാട് പൊലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഇ എം മുഹമ്മദ്ദിന് നേരെയായിരുന്നു ആക്രമണം. മുഹമ്മദിന്റെ ശരീരത്തിലൂടെ ഇയാള്‍ കാര്‍ കയറ്റിയിറക്കി. ഗുരുതരമായി പരുക്കേറ്റ മുഹമ്മദ്ദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കും.