മധ്യപ്രദേശില്‍ ഖബ്‌റുകള്‍ മാന്തി അക്രമികള്‍

Update: 2025-09-23 03:39 GMT

ഭോപ്പാല്‍: മധ്യപ്രദേശിലെ ഖാണ്ഡ്‌വയില്‍ ഖബ്‌റുകള്‍ മാന്ത്രി അക്രമികള്‍. അടുത്തിടെ മറവ് ചെയ്ത ഒരു സ്ത്രീയുടെ അടക്കം രണ്ടു ഖബ്‌റുകള്‍ ആണ് മാന്തിയത്. വിവരമറിഞ്ഞ് മരിച്ചവരുടെ കുടുംബാംഗങ്ങളും സിറ്റി ഖാസി സയ്യിദ് നിസാര്‍ അലിയും പ്രദേശവാസികളും ഖബ്ര്‍സ്ഥാനിലെത്തി. നഗ്നരായ രണ്ട് പുരുഷന്‍മാര്‍ ഖബ്‌റുകള്‍ക്ക് സമീപം നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.




പോലിസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. അക്രമികളെ ഉടന്‍ പിടികൂടി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഖാസി സയ്യിദ് നിസാര്‍ അലി ആവശ്യപ്പെട്ടു. പോലിസ് നടപടികള്‍ക്ക് ശേഷം മരിച്ചവരുടെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തകര്‍ക്കപ്പെട്ട ഖബ്ര്‍ പുനസ്ഥാപിച്ചിട്ടുണ്ട്. അമാവാസി ദിവസമാണ് സംഭവം നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാലു മാസം മുമ്പ് മറ്റൊരു അമാവാസി ദിനത്തില്‍ രണ്ടു ഖബ്‌റിസ്ഥാനുകളിലായി ആറ് ഖബ്‌റുകള്‍ അക്രമികള്‍ മാന്തിയിരുന്നു. എന്തോ മന്ത്രവാദത്തിന്റെ ഭാഗമായാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് പോലിസ് വിലയിരുത്തുന്നത്.