ജമ്മു വിമാനത്താവളത്തിന് നേരെ ഡ്രോണുകള്‍ അയച്ച് പാകിസ്താന്‍; വെടിവച്ചിട്ട് സൈന്യം

Update: 2025-05-08 15:39 GMT

ന്യൂഡല്‍ഹി: ജമ്മു വിമാനത്താവളം ലക്ഷ്യമാക്കി പാകിസ്താന്‍ ഡ്രോണുകള്‍ അയച്ചതായി റിപോര്‍ട്ട്. ഇവയെ ഇന്ത്യന്‍ സൈന്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു. ഏകദേശം അമ്പതോളം ഡ്രോണുകളാണ് പാകിസ്താന്‍ അയച്ചതെന്ന് ചില റിപോര്‍ട്ടുകള്‍ പറയുന്നു. ജമ്മുവില്‍ അപായ സൈറണുകള്‍ മുഴങ്ങുകയാണെന്ന് റിപോര്‍ട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി പ്രദേശങ്ങളില്‍ ബ്ലാക്ക്ഔട്ടാണ്.