എറണാകുളം കുന്നുകരയില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ ആക്രമണം

Update: 2026-04-14 04:45 GMT


കൊച്ചി: എറണാകുളം കുന്നുകര അടുവാശ്ശേരിയില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ ആക്രമണം. ആക്രമണത്തിന് ശേഷം പ്രവര്‍ത്തകര്‍ക്ക് നേരെ കത്തി വീശി ഭീഷണിപ്പെടുത്തി. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രദേശത്ത് പോലിസിനെ വിന്യസിച്ചിട്ടുണ്ട്.

ആക്രമണത്തില്‍ ഓഫിസിലെ ബെഞ്ചുകള്‍ അടിച്ചുതകര്‍ക്കുകയും ഫ്‌ലക്‌സുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ദിവസമായി പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലിസ് മൊഴി രേഖപ്പെടുത്തി.