രുദ്രാപൂരിലെ ബഷീര്‍ മിയാന്‍ ഹുസൂറിന്റെ ദര്‍ഗയ്ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം, ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് മോഷണവും (വീഡിയോ)
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെ ബശീര്‍ മിയാന്‍ ഹുസൂറിന്റെ ദര്‍ഗയ്ക്ക് നേരെ ആക്രമണം. ഞായറാഴ്ച രാത്രിയാണ് കിച്ച ബൈപാസ് റോഡിലെ തീന്‍ പാനി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ദര്‍ഗയ്ക്ക് നേരെ ആക്രമണമുണ്ടായത്. രാത്രി 3-4 പേര്‍ ചുറ്റികയും മറ്റ് വസ്തുക്കളുമായി ആരാധനാലയത്തില്‍ കയറി നിര്‍മിതികള്‍ തകര്‍ക്കുകയും മോഷണം നടത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ ചിത്രീകരിച്ച് പ്രചരിപ്പിച്ചു. അതിനാല്‍ പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചു. ഇവര്‍ ഒളിവിലാണ്.
लोकेशन : रुद्रपुर,उद्यमसिंहनगर,उत्तराखंड
— The Muslim (@TheMuslim786) May 6, 2025
जय श्री राम का नारा लगाते हुए बशीर मियां की मजार पर हथौड़े से तोड़फोड़ की गई घटना रविवार रात की बताई जा रही है आरोपियों ने घटना का वीडियो भी बनाया पुलिस ने एफआईआर दर्ज कर जांच शुरू कर दी है। pic.twitter.com/LdE66mnR0l