എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ അതിക്രമം, പോസ്റ്ററുകളും നോട്ടീസുകളും നശിപ്പിച്ചു

നിലമ്പൂര്‍: മൂത്തേടം പഞ്ചായത്തിലെ എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ അതിക്രമം. ഇന്നലെ അര്‍ധരാത്രിയാണ് നോട്ടീസുകളും പോസ്റ്ററുകളും നശിപ്പിച്ചത്. സംഭവത്തില്‍ എസ്ഡിപിഐ തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രതിഷേധിച്ചു. എസ്ഡിപിഐ സ്ഥാനാര്‍ഥി പ്രചാരണ രംഗത്ത് സജീവമായി മുന്നേറുന്നതില്‍ വിറളിപൂണ്ടവരാണ് ഇത്തരം നീചമായ അതിക്രമങ്ങള്‍ക്ക് പിന്നിലെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എന്‍ മുജിന്‍ പറഞ്ഞു.


സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. സംഭവത്തില്‍ എടക്കര പോലിസില്‍ പരാതി നല്‍കി. പോലിസ് സ്ഥലത്ത് പരിശോധന നടത്തി.