മാഞ്ചെസ്റ്ററിലെ സിനഗോഗില്‍ ആക്രമണം: രണ്ടുപേര്‍ കൊല്ലപ്പെട്ടു (VIDEO)

Update: 2025-10-02 13:24 GMT

ലണ്ടന്‍: ബ്രിട്ടീഷ് നഗരമായ മാഞ്ചെസ്റ്ററിലെ ജൂത സിനഗോഗില്‍ നടന്ന കത്തിക്കുത്ത് ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ ഇടിച്ചു കയറ്റിയ ആളാണ് സിനഗോഗിലെ ജൂതന്‍മാരെ കുത്തിയത്. യോം കിപ്പുര്‍ എന്ന വിശുദ്ധ ദിനം ജൂതന്‍മാര്‍ ആചരിക്കുന്നതിനിടെയായിരുന്നു ആക്രമണം. അക്രമിയെ പോലിസ് വെടിവച്ചു കൊന്നു.

സംഭവത്തെ തുടര്‍ന്ന് സിനഗോഗിലെ യോം കിപ്പൂര്‍ പരിപാടികള്‍ റദ്ദാക്കി. ആക്രമണം നടത്തിയ ആള്‍ ബുള്ളറ്റ്പ്രൂഫ് വെസ്റ്റ് ധരിച്ചിരുന്നു. അതിനടിയില്‍ ബോംബുണ്ടെന്ന് പോലിസ് സംശയിക്കുന്നു.