ലബനോണിൽ ഇസ്രായേൽ ആക്രമണം; 89 പേർ കൊല്ലപ്പെട്ടു; 800-ലധികം പേർക്ക് പരിക്ക്
അമേരിക്കയും ഇസ്രായേലും വെടി നിർത്തൽ പ്രഖ്യാപിച്ചതിനു ശേഷവും ആക്രമണം തുടർന്ന്ഇസ്രായേൽ. ഇന്ന് ലബ്നോണിലെ വിവിധ ഭാഗങ്ങളിൽ നൂറോളം ബോംബ് ആക്രമണമാണ് ഇസ്രായേൽ നടത്തിയത്.
വ്യാപകമായ ആക്രമണങ്ങളിൽ കുറഞ്ഞത് 89 പേർ കൊല്ലപ്പെട്ടതായി ലബ്നോൺ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 800-ത്തിലധികം പേർക്ക് പരിക്കേറ്റതായും അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ നഗരങ്ങളിലെയും പ്രദേശങ്ങളിലെയും ആക്രമണങ്ങളിൽ സാധാരണ ജനങ്ങളാണ് വലിയ തോതിൽ ബാധിക്കപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് ആശങ്ക.
സ്ഥിതിഗതികൾ ഗുരുതരമാണെന്നും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.