ഹിന്ദുത്വരുടെ ആക്രമണത്തിനിരയായ പാസ്റ്റര്‍ വാടകവീട് ഒഴിയണമെന്ന് ഉടമ

Update: 2026-01-24 04:03 GMT

ഭുവനേശ്വര്‍: ഹിന്ദുത്വര്‍ ചാണകം തീറ്റിച്ച പാസ്റ്റര്‍ വാടകവീട് ഒഴിയണമെന്ന ഉടമ. എട്ടുവര്‍ഷമായി വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് പാസ്റ്റര്‍ ബിപിന്‍ ബിഹാരി നായ്ക് ഇറങ്ങണമെന്നാണ് ആവശ്യം. ഹിന്ദുത്വരുടെ സമ്മര്‍ദ്ദം മൂലമാണ് വീട്ടുടമ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് സൂചന. ജനുവരി നാലിനാണ് ഒഡീഷയിലെ ധെന്‍കനാല്‍ ജില്ലയിലെ കണ്ഡര്‍സിംഗ ഗ്രാമത്തില്‍ വച്ച് പാസ്റ്റര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്. വീട്ടിലെത്തി പ്രാര്‍ത്ഥന നടത്തണമെന്ന ഒരു ഗ്രാമീണന്റെ ആവശ്യപ്രകാരമാണ് പാസ്റ്റര്‍ ഗ്രാമത്തിലെത്തിയത്. എന്നാല്‍, ആള്‍ക്കൂട്ടം അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഒഡീഷയില്‍ വര്‍ഗീയ സംഘര്‍ഷം വര്‍ധിച്ചുവരുകയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ ഏറ്റവും ചുരുങ്ങിയത് ആറ് നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കേണ്ടി വന്നിട്ടുണ്ട്.