മണിപ്പൂരില്‍ പതിയിരുന്നാക്രമണം; രണ്ടം അസം റൈഫിള്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ടു; നാലു പേര്‍ക്ക് പരിക്ക്(വീഡിയോ)

Update: 2025-09-19 14:49 GMT

ഇംഫാല്‍: മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തിന് സമീപം അസം റൈഫിള്‍സ് ജവാന്‍മാര്‍ക്ക് നേരെ പതിയിരുന്നാക്രമണം. രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിമാനത്താവളത്തിന് എട്ടു കിലോമീറ്റര്‍ അടുത്തുള്ള നമ്പോല്‍ സബല്‍ ലെയ്കായ് പ്രദേശത്താണ് വൈകീട്ട് 5.40ഓടെ ആക്രമണം നടന്നത്. ട്രക്കില്‍ സഞ്ചരിച്ച ജവാന്‍മാരാണ് ആക്രമണത്തിന് ഇരയായത്.

1949 സെപ്റ്റംബര്‍ 21ന് മണിപ്പൂര്‍ ഇന്ത്യയില്‍ ലയിച്ച കരാറിനെ ചോദ്യം ചെയ്ത് ഇംഫാല്‍ താഴ്‌വര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏതുസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.