''ബിജെപി അസമിലെ ആദിവാസികളെ ചതിച്ചു'': റെയില്‍വേ മുന്‍ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍ പാര്‍ട്ടി വിട്ടു

Update: 2025-10-09 13:52 GMT

ഗുവാഹത്തി: ബിജെപി അസമിലെ ആദിവാസികളെ ചതിച്ചെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാവ് പാര്‍ട്ടി അംഗത്വം രാജി വച്ചു. 2016-19 കാലത്ത് റെയില്‍വേ സഹമന്ത്രിയായിരുന്ന രാജെന്‍ ഗൊഹെയ്‌നാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. 1999 മുതല്‍ 2019 വരെ നഗാവോണ്‍ മണ്ഡലത്തിലെ എംപിയുമായിരുന്നു. രാജെനൊപ്പം അപ്പര്‍-സെന്‍ട്രല്‍ അസമിലെ 17 നേതാക്കളും പാര്‍ട്ടി വിട്ടു. 1991ല്‍ ബിജെപിയില്‍ ചേര്‍ന്ന രാജെന്‍ അസമില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജെന്റെ രാജി ബിജെപിക്ക് വലിയ തലവേദനയാവുമെന്നാണ് വിലയിരുത്തല്‍. ഭാവി പരിപാടികള്‍ എന്താണെന്ന് രാജെന്‍ പ്രഖ്യാപിച്ചിട്ടില്ല.