അസമില്‍ നിന്നും 39 മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് തള്ളിയിട്ടു

Update: 2025-09-14 11:55 GMT

ഗുവാഹത്തി: ഇന്ത്യക്കാരല്ലെന്ന് ആരോപിച്ച് ബംഗാളി സംസാരിക്കുന്ന 39 മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് തള്ളിയിട്ടു. കരിംഗഞ്ച് ജില്ലയിലെ 39 പേരെയാണ് അസം പോലിസ് ശ്രീഭൂമി സെക്ടര്‍ വഴി ബംഗ്ലാദേശിലേക്ക് തള്ളിയിട്ടത്. അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ഇക്കാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ 30,000 പേരെ ഇത്തരത്തില്‍ തള്ളിവിട്ടതായി റിപോര്‍ട്ടുകള്‍ പറയുന്നു. പക്ഷേ, അതില്‍ 466 പേര്‍ മാത്രമാണ് തങ്ങളുടെ പഴയ പൗരന്‍മാരെന്ന് ബംഗ്ലാദേശ് പറയുന്നു. 1971ല്‍ ബംഗ്ലാദേശില്‍ നിന്നും എത്തിയ ഹിന്ദുക്കളെ ഇത്തരത്തില്‍ തിരികെ അയക്കുന്നില്ല. അവരോട് സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, അസം ദേശീയവാദി ഗ്രൂപ്പുകള്‍ക്ക് അവരെയും രാജ്യത്ത് എടുക്കരുതെന്ന നിലപാടാണുള്ളത്.