അസമിലെ സോനിത്പൂരില്‍ 1200 വീടുകള്‍ കൂടി തകര്‍ത്തു

Update: 2026-01-10 03:22 GMT

ഗുവാഹതി: അസമിലെ സോനിത്പൂരില്‍ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളുടെ 1,200 വീടുകള്‍ കൂടി തകര്‍ത്തു. ബുര്‍ഹാചപോരി വന്യജീവി സങ്കേതത്തിലെ 650 ഹെക്ടര്‍ ഭൂമി കൈയ്യേറപ്പെട്ടെന്ന് ആരോപിച്ചാണ് അധികൃതരുടെ നടപടി. ഇവരെല്ലാം നിയമവിരുദ്ധമായാണ് പ്രദേശത്ത് താമസിച്ചിരുന്നതെന്നും അധികൃതര്‍ അവകാശപ്പെട്ടു. ബ്രഹ്‌മപുത്ര നദി കരകയറി ഒഴുകിയതോടെ അഭയാര്‍ത്ഥികളായ ഇവരെല്ലാം പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് പ്രദേശത്ത് എത്തിയത്. ഗോല്‍പാറ ജില്ലയില്‍ മാത്രം ബ്രഹ്‌മപുത്ര നദി മൂലം 472 ഗ്രാമങ്ങള്‍ ഇല്ലാതായിട്ടുണ്ട്.