
മംഗളൂരു: കുഡുപ്പുവില്‍ വയനാട് സ്വദേശി അഷ്റഫിനെ തല്ലിക്കൊന്ന മൂന്നു ഹിന്ദുത്വര്‍ക്ക് കൂടി ജാമ്യം. പതിനാലാം പ്രതി സന്ദീപ്, പതിനഞ്ചാം പ്രതി ദീക്ഷിത്, പത്തൊമ്പതാം പ്രതി സച്ചിന് എന്നിവര്‍ക്കാണ് സെക്കന്‍ഡ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്. കേസിലെ രണ്ടു പ്രതികളായ രാഹുല്‍, കെ സുശാന്ത് എന്നിവര്‍ക്ക് മേയ് 31ന് കോടതി ജാമ്യം നല്‍കിയിരുന്നു.
ഏപ്രില്‍ 27നാണ് കുഡുപ്പുവില്‍ കേസിനാസ്പദമായ സംഭവം നടന്നത്. അഷ്റഫിനെ തല്ലിക്കൊന്ന ശേഷം ഹിന്ദുത്വ സംഘം ക്രിക്കറ്റ് കളിച്ചു. പാകിസ്താന് അനുകൂല മുദ്രാവാക്യം വിളിച്ചതിനാല്‍ കൊന്നു എന്ന രീതിയിലും പ്രചാരണം അഴിച്ചുവിട്ടു.