മലപ്പുറം: മംഗളൂരുവില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്ന കൊല്ലപ്പെട്ട വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫിന്റെ മൃതദേഹം മലപ്പുറത്ത് എത്തിച്ചു. മലപ്പുറം പറപ്പൂരെ ഇവരുടെ അയല്‍വാസിയുടെ വീട്ടിലേക്കാണ് മൃതദേഹം എത്തിച്ചത്. ആറ് വര്‍ഷം മുമ്പ് അഷ്‌റഫിന്റെ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ വയനാട്ടിലേക്ക് താമസം മാറിയിരുന്നു. ആംബുലന്‍സില്‍ വച്ച് പൊതുദര്‍ശനം നടക്കുകയാണ്. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ചോലക്കുണ്ട് ജുമാ മസ്ജിദില്‍ മൃതദേഹം ഖബറടക്കും.