മലപ്പുറം: നിലമ്പൂര്‍ നിയമസഭാ മണ്ഡലം യുഡിഎഫ് പിടിച്ചു. 11,005 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥായിയ എം സ്വരാജിന് 65,661 വോട്ടും പി വി അന്‍വറിന് 19,593 വോട്ടും ലഭിച്ചു. 2016നുശേഷം ഇപ്പോഴാണ് മണ്ഡലത്തില്‍ യുഡിഎഫ് വിജയിക്കുന്നത്. ലീഡ് പതിനായിരം കഴിഞ്ഞതോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ വിജയാഘോഷം തുടങ്ങി.
മൂത്തേടം, വഴിക്കടവ്, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളില്‍ യുഡിഎഫിന് ലീഡ് ലഭിച്ചു. ഡിസിസി പ്രസിഡന്റ് വി എസ്. ജോയിയുടെ പഞ്ചായത്തായ പോത്തുകല്ലില്‍ ഇടയ്ക്ക് സ്വരാജ് ലീഡ് ചെയ്‌തെങ്കിലും അവസാനം യുഡിഎഫ് പിടിച്ചു. എം സ്വരാജിന്റെ സ്വന്തം പഞ്ചായത്തായ പോത്തുകല്ലില്‍ യുഡിഎഫിനു 800 വോട്ട് ലീഡ് ലഭിച്ചു. വഴിക്കടവില്‍ മാത്രമാണ് പ്രതീക്ഷിച്ച വോട്ടുകള്‍ യുഡിഎഫിന് ലഭിക്കാത്തത്.