
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന് ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥി. എഐസിസിയാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിനു പിന്നാലെ സ്ഥാനാര്‍ഥിയായി ഷൗക്കത്തിന്റെ പേര് കെപിസിസി ഹൈക്കമാന്‍ഡിനു കൈമാറിയിരുന്നു. പി വി അന്‍വറിന്റെ സമ്മര്‍ദത്തിനു വഴങ്ങി ഷൗക്കത്തിനെ മാറ്റേണ്ടതില്ലെന്നായിരുന്നു കെപിസിസിയുടെ തീരുമാനം. തുടര്‍ന്ന് ഷൗക്കത്തിന്റെ പേര് കെപിസിസി എഐസിസിക്ക് കൈമാറുകയായിരുന്നു.
വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പി വി അന്‍വര്‍ ആവശ്യപ്പെട്ടിരുന്നത്. പ്രതിപക്ഷ നേതാവ് വി ഡിസതീശന്റെ പിന്തുണയുണ്ടായിട്ടും അടുത്തിടെ കെപിസിസി നേതൃതലത്തിലുണ്ടായ മാറ്റമാണ് ജോയിക്ക് തിരിച്ചടിയായത്. ജോയിക്ക് ഇനിയും മത്സരിക്കാന്‍ അവസരമുണ്ടെന്ന കാര്യവും പരിഗണിച്ചു. ഡിസിസി അധ്യക്ഷനായ വി എസ് ജോയ് തിരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്.