മലപ്പുറം: നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് മുന്നില്‍. 1239 വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. ആദ്യം എണ്ണിയത് വഴിക്കടവിലെ തണ്ണിക്കടവ് എയുപി സ്‌കൂളിലെ ബൂത്ത് ഒന്നിലെ വോട്ടുകളാണ്. ആദ്യ ബൂത്തില്‍ സ്വരാജ് മൂന്നാമത്. ഷൗക്കത്ത്, 3614, സ്വരാജ് 3195, അന്‍വര്‍ - 1588, ബിജെപിയുടെ മോഹന്‍ ജോര്‍ജ് 401 വോട്ടുകളും ആദ്യ റൗണ്ടില്‍ നേടി.