അരുണാചലില്‍ നിയമവിരുദ്ധ മദ്‌റസകളെന്ന പ്രചാരണം തെറ്റാണെന്ന് മുസ്‌ലിം നേതാക്കള്‍

Update: 2025-11-17 09:47 GMT

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ നിയമവിരുദ്ധമായ പള്ളികളും മദ്‌റസകളും വ്യാപകമാണെന്ന പ്രചാരണം തെറ്റാണെന്ന് മുസ്‌ലിം നേതാക്കള്‍. സംസ്ഥാനത്തെ എല്ലാ മതസ്ഥാപനങ്ങളും അനുമതിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാപിറ്റല്‍ ജമാ മസ്ജിദ് പിആര്‍ഒ ഗയാഹ് ലിംപിയ സുല്‍ത്താന്‍ പറഞ്ഞു. '' മസ്ജിദ് പ്രാര്‍ത്ഥിക്കുന്ന സ്ഥലമാണ്. അതിനെ തര്‍ക്കത്തിലേക്ക് കൊണ്ടുവരരുത്. മുസ്‌ലിംകള്‍ കാലങ്ങളായി അരുണാചല്‍പ്രദേശില്‍ ജീവിക്കുന്നു. നിയമവിരുദ്ധ മദ്‌റസകള്‍ എന്നത് ഒരു പ്രചാരണ രീതിയാണ്.''-സുല്‍ത്താന്‍ പറഞ്ഞു. ഇറ്റാനഗറിലെ ചില മുസ്‌ലിം പള്ളികളും മദ്‌റസകളും നിയമവിരുദ്ധമാണെന്ന് അരുണാചല്‍ പ്രദേശ് ഇന്‍ഡിജീന്യസ് യൂത്ത് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് തരു സോനം ലിയാക് ആരോപിച്ചിരുന്നു. പക്ഷേ, ഏതെങ്കിലും പള്ളിയമോ മദ്‌റസയോ നിയമവിരുദ്ധമാണെന്ന് അധികൃതര്‍ക്ക് കണ്ടെത്താനായില്ല.