ബശ്ശാറുല്‍ അസദിനെതിരേ അറസ്റ്റ് വാറന്റ്

Update: 2025-09-27 17:20 GMT

ദമസ്‌കസ്: സിറിയയുടെ മുന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. 2011ല്‍ ധാരയില്‍ നടന്ന കൂട്ടക്കൊലയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് വാറന്റെന്ന് ദമസ്‌കസ് ജഡ്ജി തൗഫീഖ് അല്‍ അലി അറിയിച്ചു. കൊലപാതകം, പീഡനം തുടങ്ങിയ വകുപ്പുകളാണ് കേസിലുള്ളത്. ഇന്റര്‍പോളുമായി ബന്ധപ്പെട്ട് ബശ്ശാറുല്‍ അസദിനെ സിറിയയില്‍ എത്തിക്കാന്‍ ശ്രമിക്കും. 2024 ഡിസംബറില്‍ സിറിയ വിട്ട ബശ്ശാറുല്‍ അസദ് നിലവില്‍ റഷ്യയില്‍ ആണ് താമസിക്കുന്നത്. 2011ല്‍ അറബ് വസന്തത്തിന്റെ തുടക്കകാലത്ത് ധാര പ്രദേശത്തെ സിറിയന്‍ സൈന്യം ഉപരോധിച്ചിരുന്നു.ഏകദേശം ആയിരത്തോളം പേരെ അറസ്റ്റ് ചെയ്യുകയും 244 പേരെ കൊലപ്പെടുത്തുകയും ചെയ്തു.