വംശഹത്യക്ക് വിസമ്മതിച്ച 30 ജൂതന്‍മാരെ അറസ്റ്റ് ചെയ്ത് ഇസ്രായേലി സര്‍ക്കാര്‍

Update: 2025-09-17 06:17 GMT

തെല്‍അവീവ്: ഇസ്രായേലി സൈന്യത്തില്‍ ചേര്‍ന്ന് വംശഹത്യ നടത്താന്‍ വിസമ്മതിച്ച 30 ഹരുദി ജൂതന്‍മാരെ ഇസ്രായേലി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. യുക്രൈയ്‌നിലെ ഉമാന്‍ നഗരത്തില്‍ തീര്‍ത്ഥാടനത്തിന് പോവാന്‍ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തില്‍(1948 വരെ ലോദ് വിമാനത്താവളം) എത്തിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്തത്. 30 പേരെയും തെല്‍ ഹാഷോമറിലെ സൈനികത്താവളത്തിലേക്ക് കൊണ്ടുപോയി. ഇനി അവരെ വിചാരണ ചെയ്യും. എല്ലാവരെയും ഉടന്‍ വിട്ടയക്കണമെന്ന് യുനൈറ്റഡ് തോറ ജുദായിസം ചെയര്‍മാന്‍ യിത്‌സഹാക്ക് ഗോള്‍ഡ്‌നോഫ് ആവശ്യപ്പെട്ടു.