കശ്മീരില്‍ രണ്ട് ഗ്രാമപ്രതിരോധ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

നിരോധിത സംഘടനയായ കശ്മീര്‍ ടൈഗേഴ്‌സ് ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപോര്‍ട്ടുകള്‍ പറയുന്നു.

Update: 2024-11-08 04:04 GMT

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ രണ്ട് ഗ്രാമപ്രതിരോധ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നു. നസീര്‍ അഹമ്മദ്, കുല്‍ദീപ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. ഇന്നലെ രാത്രി അദ്വാരി പ്രദേശത്തെ വനത്തില്‍ നിന്നാണ് ഇരുവരെയും ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്.

നിരോധിത സംഘടനയായ കശ്മീര്‍ ടൈഗേഴ്‌സ് ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപോര്‍ട്ടുകള്‍ പറയുന്നു. കൊലപാതകത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, കോണ്‍ഗ്രസ്, ബിജെപി നേതാക്കളും അപലപിച്ചു.