ഇറാനിലേക്ക് കടക്കാന്‍ തയ്യാറെടുത്ത് ഇറാഖിലെ കുര്‍ദ് സായുധ സംഘടനകള്‍

Update: 2026-01-14 16:57 GMT

ബാഗ്ദാദ്: ഇറാനില്‍ പാശ്ചാത്യ പിന്തുണയോടെ നടക്കുന്ന കലാപത്തില്‍ പങ്കെടുക്കാന്‍ ഇറാഖിലെ കുര്‍ദ് സായുധസംഘടനകള്‍ തയ്യാറെടുക്കുന്നതായി റിപോര്‍ട്ട്. ചില കുര്‍ദ് വിഘടനവാദികള്‍ ഇറാനിലേക്ക് ഇതിനകം തന്നെ കടന്നതായി തുര്‍ക്കി രഹസ്യാന്വേഷണ ഏജന്‍സി ഇറാനെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വിഘടനവാദികള്‍ ഇറാനില്‍ കടക്കുന്നത് തടയാന്‍ ഇറാന്‍ സര്‍ക്കാര്‍ ഇറാഖി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇറാഖിലെ കുര്‍ദിസ്ഥാന്‍ പ്രവിശ്യയില്‍ നിരവധി സായുധസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരില്‍ നിന്ന് ചിലര്‍ ഇറാനിലേക്ക് പോവാന്‍ ആഗ്രഹിക്കുന്നവരാണ്.