ഇസ്രായേലില്‍ വ്യാപക ആക്രമണം നടത്തി അന്‍സാറുല്ല; ചെങ്കടലില്‍ കപ്പലിന് നേരെയും ആക്രമണം

Update: 2025-09-02 16:54 GMT

സന്‍ആ: ഇസ്രായേലില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി യെമനിലെ അന്‍സാറുല്ല. യഫയിലെ ജനറല്‍ സ്റ്റാഫ് കെട്ടിടത്തിനും അഷ്‌ദോദ് തുറമുഖത്തിനും ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിനും അല്‍ ഖദീറ വൈദ്യുത നിലയത്തിനും നേരെയാണ് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയത്. സമ്മാദ്-4 ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് അന്‍സാറുല്ല സൈനികവക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു. അധിനിവേശ ഫലസ്തീനിലെ തുറമുഖങ്ങള്‍ ഉപയോഗിക്കുന്ന ഇസ്രായേലി ബന്ധമുള്ള കപ്പലുകള്‍ക്കുള്ള ഉപരോധം നടപ്പാക്കുന്നതിന്റെ ഭാഗമായി വടക്കന്‍ ചെങ്കടലില്‍ എംഎസ്‌സി എബി എന്ന കപ്പലിനെ രണ്ടു ഡ്രോണുകളും ചിറകുകള്‍ ഉള്ള മിസൈലും ഉപയോഗിച്ച് ആക്രമിച്ചു. ഡ്രോണുകളും മിസൈലുകളും കപ്പലില്‍ സ്‌ഫോടനമുണ്ടാക്കി.