ബ്യൂണസ് ഐറിസ്: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ നീര്‍ച്ചാലിലെ ജലത്തിന്റെ നിറം ചുവപ്പായി. തൊട്ടടുത്തുള്ള ഒരു ഫാക്ടറിയിലെ രാസമാലിന്യങ്ങള്‍ ചോര്‍ന്നതാണ് കാരണമെന്ന് അധികൃതര്‍ സൂചന നല്‍കി. പ്രശ്‌നത്തിന്റെ കാരണം കണ്ടെത്താന്‍ ജലസാമ്പിളുകള്‍ ശേഖരിച്ചതായി പരിസ്ഥിതിമന്ത്രാലയം വക്താവ് അറിയിച്ചു. അര്‍ജന്റീനയും ഉറുഗ്വേയും പങ്കിടുന്ന റിയോ ഡി ലാ പ്ലാറ്റ എന്ന തടാകത്തിലാണ് ഈ നീര്‍ച്ചാല്‍ ചെന്നെത്തുന്നത്. അതിനാല്‍, ഉറുഗ്വേയിലെ ജലവിതരണത്തിലും തടസം നേരിട്ടു.
ശക്തമായ ദുര്‍ഗന്ധത്തിന് പിന്നാലെയാണ് നീര്‍ച്ചാലിന്റെ നിറംമാറിയതെന്ന് പ്രദേശവാസിയായ കിക്കാരോ ഡുകോംസ് മാധ്യമങ്ങളോട് പറഞ്ഞു. ഓക്കാനം ഉണ്ടാക്കുന്ന ദുര്‍ഗന്ധമാണുണ്ടായത്. അതിന് ശേഷം നീര്‍ച്ചാല്‍ രക്തത്തില്‍ മുങ്ങിയപോലെ കാണപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. ഈ പ്രദേശത്തെ ജലാശയങ്ങളും നീര്‍ച്ചാലുകളും സ്ഥിരമായി മലിനീകരണത്തിന് വിധേയമാവുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും മലിനമായ ജലപാതകളില്‍ ഒന്നായ മാറ്റാന്‍സറിയാചുലോ നദീതടം ഇവിടെയാണുള്ളത്.
ANOTHER river has turned red, this time in Argentina. The Sarandi River near Buenos Aires has alarmed residents with its sudden colour change. Authorities are investigating and have taken water samples to determine the cause.pic.twitter.com/UBqDZ5fjVX https://t.co/9LxROnoN6h
— Volcaholic 🌋 (@volcaholic1) February 7, 2025
