കോട്ടയം: മരം മുറിക്കുന്നതിനിടെ കമുക് ഒടിഞ്ഞ് തലയില്‍ വീണ് യുവാവ് മരിച്ചു. പാലാ ഇടമറ്റത്തുണ്ടായ സംഭവത്തില്‍ ചക്കാമ്പുഴ വെള്ളപ്പുര താന്നിമൂട്ടില്‍ അമല്‍ (29)ആണ് മരിച്ചത്. മറ്റൊരു മരം മുറിക്കുന്നതിനിടയില്‍ കമുക് ഒടിഞ്ഞു അമലിന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.