സബീഹ് ഖാന്‍ ആപ്പിള്‍ സിഒഒയാവും

Update: 2025-07-10 06:46 GMT

കാലിഫോണിയ: ആപ്പിള്‍ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി ഇന്ത്യന്‍ വംശജനായ സബീഹ് ഖാനെ നിയമിക്കും. നിലവിലെ സിഒഒ ആയ ജെഫ് വില്യംസ് ഈ മാസം വിരമിച്ചതിന് ശേഷമായിരിക്കും സബീഹ് ഖാന്‍ പദവി ഏറ്റെടുക്കുക. നിലവില്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റാണ് ഖാന്‍. കഴിഞ്ഞ 30 വര്‍ഷമായി ആപ്പിളില്‍ പ്രവര്‍ത്തിക്കുന്ന ഖാന്‍ കമ്പനിയുടെ ആഗോള സപ്ലൈ ചെയ്യിനിന്റെ നിര്‍മാതാവാണ്. സബീഹ് ഖാന്‍ ബിസിനസിലെ തന്ത്രജ്ഞനാണെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു.1966ല്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സബീഹ് ഖാന്‍ ജനിച്ചത്. പത്താം വയസില്‍ മാതാപിതാക്കള്‍ക്കൊപ്പം സിംഗപ്പൂരിലേക്ക് പോയി. അവിടെ നിന്നാണ് എഞ്ചിനീയറിങ് ബിരുദം നേടിയത്. 1995ല്‍ ആപ്പിളില്‍ ചേര്‍ന്നു.