ഹേമാ കമ്മിറ്റി റിപോര്‍ട്ട്: കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീല്‍

നിര്‍മാതാവ് സജിമോന്‍ പാറയിലാണ് ഹരജി നല്‍കിയിരിക്കുന്നത്‌

Update: 2024-10-22 16:39 GMT

ന്യൂഡല്‍ഹി: ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപോര്‍ട്ടിലെ മൊഴികളില്‍ കേസെടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിന് എതിരെ സുപ്രീം കോടതിയില്‍ ഹരജി. ഹൈക്കോടതി നിര്‍ദേശപ്രകാരം പ്രത്യേക പോലിസ് സംഘം സ്വീകരിക്കുന്ന നടപടികള്‍ സ്റ്റേ ചെയ്യണമെന്നും നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹരജി പറയുന്നു. ഹരജി നാളെ ജസ്റ്റിസ്മാരായ വിക്രം നാഥ്, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരിഗണനക്ക് വരും.


Tags: