വയനാട്ടില്‍ പ്രിയങ്കയെ പിന്തുണക്കുമെന്ന് പി വി അന്‍വര്‍

മുണ്ടക്കൈയിലേയും ചൂരല്‍മലയിലേയും ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ആവശ്യമായ ദുരിതാശ്വാസം നല്‍കുന്നതില്‍നിന്ന് വിമുഖത കാണിച്ച കേന്ദ്രസര്‍ക്കാരിനെതിരായ വിലയിരുത്തല്‍കൂടിയായി ഈ തിരഞ്ഞെടുപ്പിനെ മാറ്റണമെന്നും പി വി അന്‍വര്‍

Update: 2024-10-19 06:33 GMT

നിലമ്പൂര്‍: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് പി വി അന്‍വറിന്റെ ഡിഎംകെ. രാജ്യംഭരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരേ എവിടെയൊക്കെ പോരാട്ടം നടക്കുന്നുണ്ടോ അവിടെയൊക്കെ അവര്‍ക്കെതിരായി നില്‍ക്കുന്നവരോടൊപ്പം നില്‍ക്കുക എന്നതായിരിക്കും നിലപാടെന്ന് പി വി അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഇന്ത്യയാകെ ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കുമെതിരെ നടക്കുന്ന കടന്നാക്രമണങ്ങളും ജനവിരുദ്ധമായ കേന്ദ്രസര്‍ക്കാര്‍ നയങ്ങളും ഇന്ത്യയിലെ ജനജീവിതം അത്യന്തം ദുസ്സഹമാക്കിയിരിക്കുകയാണ്. മുണ്ടക്കൈയിലേയും ചൂരല്‍മലയിലേയും ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ആവശ്യമായ ദുരിതാശ്വാസം നല്‍കുന്നതില്‍നിന്ന് വിമുഖത കാണിച്ച കേന്ദ്രസര്‍ക്കാരിനെതിരായ വിലയിരുത്തല്‍കൂടിയായി ഈ തിരഞ്ഞെടുപ്പിനെ മാറ്റണമെന്നും പ്രിയങ്കാഗാന്ധിയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും പി വി അന്‍വര്‍ അഭ്യര്‍ത്ഥിച്ചു.

Tags: