''മരുമോനിസത്തിന്റെ വേരറുക്കും; ബേപ്പൂരില്‍ മത്സരിക്കാം'': പി വി അന്‍വര്‍
നിലമ്പൂര്‍: യുഡിഎഫില്‍ ചേര്‍ക്കുകയാണെങ്കില്‍ കോഴിക്കോട് ബേപ്പൂരില്‍ മന്ത്രി മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാമെന്ന് പി വി അന്‍വര്‍. പിണറായിസവും മരുമോനിസവുമാണ് ഇവിടുത്തെ വിഷയമെന്നും അത് ഇനിയും സ്വരാജ് മനസിലാക്കിയില്ലെങ്കില്‍ പശ്ചിമ ബംഗാളിലെ അവസ്ഥ ഇവിടെയും വരുമെന്നും അന്‍വര്‍ പറഞ്ഞു. ''രാഷ്ട്രീയം ഒരു നിമിഷം കൊണ്ട് അവസാനിക്കുന്നതല്ല. എല്ലാവരും ഒരേ പോരാട്ടത്തിന്റെ ഭാഗമാണ്. വി ഡി സതീശനോട് ചര്‍ച്ചയ്ക്ക് മടിയില്ല. നല്ലൊരു തീരുമാനത്തിലേക്ക് മാന്യമായൊരു തീര്‍പ്പിലേക്ക് വരികയാണെങ്കില്‍ മരുമോനിസത്തിന്റെ വേരറുക്കാന്‍, 2026 മേയില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കും. അവര്‍ ആലോചിക്കട്ടെ''-അദ്ദേഹം പറഞ്ഞു.