കര്‍ണാടകയില്‍ വര്‍ഗീയ വിരുദ്ധ സേന രൂപീകരിച്ചു; ദക്ഷിണ കന്നഡ, ഉഡുപ്പി, ഷിമോഗ ജില്ലകളില്‍ പ്രവര്‍ത്തിക്കും

Update: 2025-05-29 13:56 GMT
കര്‍ണാടകയില്‍ വര്‍ഗീയ വിരുദ്ധ സേന രൂപീകരിച്ചു; ദക്ഷിണ കന്നഡ, ഉഡുപ്പി, ഷിമോഗ ജില്ലകളില്‍ പ്രവര്‍ത്തിക്കും

ബംഗളൂരു: വര്‍ഗീയതയെ നേരിടാന്‍ വര്‍ഗീയ വിരുദ്ധ സേന രൂപീകരിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഷിമോഗ ജില്ലകള്‍ കേന്ദ്രീകരിച്ചായിരിക്കും സേന പ്രവര്‍ത്തിക്കുക. കര്‍ണാടകയിലെ വനപ്രദേശങ്ങളിലെ മാവോവാദികളെ നേരിടാന്‍ രൂപീകരിച്ചിരുന്ന നക്‌സല്‍ വിരുദ്ധ സേനയിലെ പകുതി അംഗങ്ങളെ ഉപയോഗിച്ചാണ് പുതിയ സേന രൂപീകരിച്ചത്. മൂന്നു ജില്ലകളില്‍ തുടങ്ങുന്ന പ്രവര്‍ത്തനം കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.


248 പേരായിരിക്കും വര്‍ഗീയ വിരുദ്ധ സേനയിലുണ്ടാവുക. ഡിഐജിപി, ഡിവൈഎസ്പി, അസിസ്റ്റന്റ് കമാന്‍ഡന്‍ഡ് എന്നിവരും സേനയുടെ ഭാഗമായിരിക്കും. കൂടാതെ നാലു പോലിസ് ഇന്‍സ്‌പെക്ടര്‍മാരും 16 എസ്‌ഐമാരുമുണ്ടാവും. ഓരോ ജില്ലകളിലും ഒരു കമ്പനികളായിരിക്കും പ്രവര്‍ത്തിക്കുക. വിദ്വേഷ പ്രസംഗം, വര്‍ഗീയ സ്വഭാവമുള്ള സംഘര്‍ഷങ്ങള്‍ തുടങ്ങിയ നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് യൂണിറ്റും കമ്പനിയുടെ ഭാഗമായിരിക്കും. അവര്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പരിശോധിക്കും. കൂടാതെ വിവിധ പ്രദേശങ്ങളിലെ വര്‍ഗീയ സ്വഭാവമുള്ള ആളുകളെ നിരീക്ഷിക്കുമെന്നും പോലിസ് അറിയിച്ചു.

Similar News