ആന്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഭീഷണിയെന്ന് പരാതി

Update: 2025-11-22 11:05 GMT

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കും വാര്‍ഡുകളില്‍നിന്ന് നിര്‍ദേശിച്ചവര്‍ക്കും ഭീഷണിയെന്ന് ആരോപണം. തിരഞ്ഞെടുപ്പ് കമ്മിഷന്‍, കലക്ടര്‍, വരണാധികാരി എന്നിവര്‍ക്കും പോലിസിലും പരാതി നല്‍കിയതായി യുഡിഎഫ് ആന്തൂര്‍ മണ്ഡലം കമ്മിറ്റി അറിയിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഇത്തവണ 26 വാര്‍ഡുകളിലാണ് പത്രിക നല്‍കിയത്. മൈലാട്, തളിയില്‍, ആന്തൂര്‍, വെള്ളിക്കീല്‍ തുടങ്ങിയ വാര്‍ഡുകളില്‍നിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കും നിര്‍ദേശകര്‍ക്കും അടക്കമാണ് ഭീഷണിയുണ്ടായതെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു. പ്രതിപക്ഷമില്ലാതെ ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയാണ് ആന്തൂര്‍. നഗരസഭയിലെ രണ്ടുവാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരാളികള്‍ പോലുമില്ല.