അന്‍സാറുല്ലയുടെ ആക്രമണം; ഇസ്രായേലിലെ എയ്‌ലാത്ത് തുറമുഖത്തിന്റെ വരുമാനം പൂജ്യമായി
തെല്‍അവീവ്: യെമനിലെ അന്‍സാറുല്ല പ്രസ്ഥാനം നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഇസ്രായേലിലെ എയ്‌ലാത്ത് തുറമുഖത്തിന്റെ വരുമാനം പൂജ്യമായി മാറിയെന്ന് ഹീബ്രു പത്രമായ യെദിയോത്ത് അഹ്‌റോണോത്ത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഈ തുറമുഖം അനുഭവിക്കുന്നതെന്ന് റിപോര്‍ട്ട് പറയുന്നു. ഗസയില്‍ ഇസ്രായേല്‍ വംശഹത്യ തുടങ്ങിയപ്പോഴാണ് അന്‍സാറുല്ല ഇസ്രായേലിനെ ആക്രമിക്കാന്‍ തുടങ്ങിയത്. ആക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു എയ്‌ലാത്ത്. ഗസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും തുറമുഖത്തേക്ക് കപ്പലുകള്‍ വരുന്നില്ല. ഫലസ്തീനില്‍ സയണിസ്റ്റുകള്‍ അധികാരം പിടിച്ച ശേഷമാണ് ഉം അല്‍ റഷ്‌റാഷ് എന്ന തുറമുഖത്തിന്റെ പേര് എയ്‌ലാത്ത് എന്നാക്കി മാറ്റിയത്.