സന്‍ആയില്‍ സയണിസ്റ്റ് കൊടി പറത്തുമെന്ന് ഇസ്രായേല്‍; പറ്റുമെങ്കില്‍ എയ്‌ലാത്ത് തുറമുഖം തുറക്കണമെന്ന് അന്‍സാറുല്ല

Update: 2025-09-20 14:35 GMT

സന്‍ആ: യെമന്‍ തലസ്ഥാനമായ സന്‍ആയില്‍ സയണിസ്റ്റ് പതാക ഉയര്‍ത്തുമെന്ന് ഇസ്രായേലി യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്. ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് അന്‍സാറുല്ല നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്നാണ് യുദ്ധമന്ത്രി വലിയ പ്രഖ്യാപനം നടത്തിയത്. എന്നാല്‍, ഇതിനെ പരിഹസിച്ച് യെമനിലെ അന്‍സാറുല്ലയുടെ രാഷ്ട്രീയ കാര്യസമിതി അംഗമായ മുഹമ്മദ് അല്‍ ഫറാ രംഗത്തെത്തി. സന്‍ആയില്‍ പതാക പറത്തുന്നതിന് മുമ്പ് ഇസ്രായേലിലെ എയ്‌ലാത്തിലെ പൂട്ടിയിട്ട തുറമുഖം തുറക്കാന്‍ മുഹമ്മദ് അല്‍ ഫറാ വെല്ലുവിളിച്ചു. യെമന്റെ ആക്രമണങ്ങള്‍ മൂലം ഈ വിമാനത്താവളം പൂട്ടിയിട്ടിരിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ സയണിസ്റ്റ് പതാകയുള്ള കപ്പലുകള്‍ ചെങ്കടലിലേക്ക് വീടൂയെന്നും മുഹമ്മദ് അല്‍ ഫറാ ആവശ്യപ്പെട്ടു. മറ്റുരാജ്യങ്ങളുടെ കൊടികളുടെ മറവിലുള്ള കപ്പല്‍ ഗതാഗതം അവസാനിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. സന്‍ആയില്‍ അധിനിവേശം നടത്തുമെന്ന് പറയുന്ന ഇസ്രായേലിന് ഗാലക്‌സി ലീഡര്‍ കപ്പല്‍ പോലും തിരികെ കിട്ടിയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. 2023 നവംബറിലാണ് അന്‍സാറുല്ല ഗ്യാലക്‌സി ലീഡര്‍ കസ്റ്റഡയില്‍ എടുത്തത്.