യുഎസിനും ഇസ്രായേലിനും വേണ്ടി ചാരവൃത്തി; മൂന്ന് യുഎന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് അന്‍സാറുല്ല

Update: 2025-10-27 04:33 GMT

സന്‍ആ: യുഎസിനും ഇസ്രായേലിനും വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ മൂന്ന് യുഎന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് യെമനിലെ അന്‍സാറുല്ല സര്‍ക്കാര്‍. രണ്ടു സ്ത്രീകള്‍ അടക്കം മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തതെന്ന് അന്‍സാറുല്ല അറിയിച്ചു. നേരത്തെ ഏഴ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു. ഈ ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരമാണ് ഇസ്രായേലി സൈന്യം ആക്രമണ ലക്ഷ്യങ്ങള്‍ തിരഞ്ഞെടുത്തതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ആഗോള സഹായമെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളില്‍ ഇസ്രായലിന്റെ ചാരന്‍മാരുണ്ടെന്ന് അന്‍സാറുല്ല പരമോന്നത നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി നേരത്തെ വ്യക്തമാക്കിയിരുന്നു. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ മേധാവിക്ക് അതില്‍ വലിയ പങ്കുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.