മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഗമാരി കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജമെന്ന് അന്‍സാറുല്ല

സന്‍ആ: യെമനിലെ അന്‍സാറുല്ല പ്രസ്ഥാനത്തിന്റെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഗമാരിയെ ലക്ഷ്യമിട്ടുവെന്ന ഇസ്രായേലിന്റെ അവകാശവാദം വ്യാജമെന്ന് അന്‍സാറുല്ല. പരാജയങ്ങള്‍ മൂടിവയ്ക്കാന്‍ ഇസ്രായേല്‍ വ്യാപകമായി നുണകള്‍ പ്രചരിപ്പിക്കുന്നതായി അന്‍സാറുല്ല രാഷ്ട്രീയകാര്യസമിതി അംഗം ഹസാം അല്‍ അസദ് പറഞ്ഞു. സന്‍ആയില്‍ നടത്തിയ ഓപ്പറേഷനില്‍ മുഹമ്മദ് അബ്ദുല്‍ കരീമിനെ ലക്ഷ്യമിട്ടെന്നും കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ഇസ്രായേല്‍ അവകാശപ്പെട്ടത്.