ദലിത് പഞ്ചായത്ത് പ്രസിഡന്റിനെ വേദിയില്‍ കയറ്റാതെ ബിജെപി എംഎല്‍എ (വീഡിയോ)

കുര്‍ണൂല്‍: ദലിത് സമുദായ അംഗമായ പഞ്ചായത്ത് പ്രസിഡന്റിനെ സ്റ്റേജില്‍ കയറ്റാത്ത ബിജെപി എംഎല്‍എയുടെ നടപടി വിവാദമാവുന്നു. അദോണി എംഎല്‍എയായ പി വി പാര്‍ത്ഥസാരഥിയാണ് പഞ്ചായത്ത് പ്രസിഡന്റ് ദലിത് സമുദായ അംഗമാണെന്ന് അറിഞ്ഞപ്പോള്‍ വിവേചനം കാട്ടിയത്. അദോണിയില്‍ ജൂണ്‍ 16ന് നടന്ന പൊതുപരിപാടിയിലാണ് സംഭവം.
#Casteism MLA: Hey Sarpanch, come up on stage… why aren't you coming ?
— The Dalit Voice (@ambedkariteIND) June 18, 2025
TDP leader: "Sir, he's SC."
MLA: "Oh, SC ha? Okay… stand there."
MLA Parthasarathi publicly humiliated a Dalit sarpanch because of his caste. pic.twitter.com/jZI5hAh6tw
പ്രസിഡന്റേ ഇങ്ങോട്ട് വരൂയെന്ന് എംഎല്‍എ പറയുന്നത് വീഡിയോയില്‍ കാണാം. '' ഹേയ് സര്‍പഞ്ച് ഇങ്ങോട്ട് വരൂ.. എന്താണ് അവിടെ നില്‍ക്കുന്നത് ?''-എംഎല്‍എ പറയുന്നു. സര്‍പഞ്ച് മുന്നോട്ട് വരാതെയിരിക്കുമ്പോള്‍ എംഎല്‍എ കൂടെയുള്ളവരോട് ചോദിക്കുന്നു ''അയാള്‍ ക്രിസ്ത്യാനിയാണോ ?''. തെലുങ്ക് ദേശം പാര്‍ട്ടിയുടെ നേതാവാണ് സര്‍പഞ്ച് ദലിതാണെന്ന് പറയുന്നത്. ഇതിന് പിന്നാലെയാണ് മുന്നോട്ട് വന്ന വേദിക്ക് താഴെ നില്‍ക്കൂ എന്ന് എംഎല്‍എ നിര്‍ദേശിക്കുന്നത്.