ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിക്കാനൊരുങ്ങി അധികൃതര്‍

ശനി,ഞായര്‍ ദിവസങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താനാണ് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്

Update: 2022-01-04 17:41 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിക്കാനൊരു അധികൃതര്‍. അവധി ദിവസത്തിലെ കര്‍ഫ്യൂവിനു പുറമെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പദ്ധതിയും നടപ്പിലാക്കും. കൊവിഡ് വകഭേദം ഒമിക്രോണ്‍ വ്യാപനം ഭീതിപ്പെടുത്തുന്ന പശ്ചാതലത്തിലാണ് രാജ്യ തലസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. എന്നാല്‍ ഡല്‍ഹി മെട്രോ, സര്‍വീസ് നടത്തുന്ന ബസ്സ് എന്നിവയില്‍ ആളുകളെ സീറ്റ് കപ്പാസിറ്റി അനുസരിച്ച് കയറ്റാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

 ഇവകളില്‍ സാമൂഹിക അകലം പാലിക്കണമെന്ന് നിശ്കര്‍ഷിക്കുന്നില്ല. വര്‍ക്ക് ഫ്രം ഹോം നടപ്പാക്കുന്നതോടൊപ്പം മിക്കവാറും ഓഫിസുകളില്‍ പകുതി ജീവനക്കാരെ മാത്രം എത്തിക്കുന്ന രീതി സ്വീകരിക്കാനാകുമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീശ് സിസോദിയ പറഞ്ഞു. ശനി,ഞായര്‍ ദിവസങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താനാണ് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളോടൊപ്പം സ്വകാര്യ സ്ഥാപനങ്ങളിലും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണമെന്ന് ഉപമുഖ്യ മന്ത്രി മനീശ് സിസോദിയ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: