ഗസയില്‍ ഇസ്രായേലി സൈന്യത്തിനെതിരെ 'ഇരട്ട ആക്രമണം' നടത്തി ഹമാസ്

Update: 2025-05-26 04:20 GMT

ഗസ സിറ്റി: ഗസയിലെ ഖാന്‍യൂനിസിലെ അല്‍ ഖറായില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിനെതിരേ 'ഇരട്ട ആക്രമണം' നടത്തി ഹമാസ്. അല്‍ ഖറായിലെ ഒരു വീട്ടില്‍ പതിയിരുന്ന ഇസ്രായേലി സൈനികരെയാണ് മേയ് 20ന് ആക്രമിച്ചതെന്ന് ഹമാസിന്റെ പ്രസ്താവന പറയുന്നു. സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് വീട് തകര്‍ത്ത് മൂന്ന് ഇസ്രായേലി സൈനികരെ കൊലപ്പെടുത്തി. വീട് പൊളിഞ്ഞുവീണപ്പോള്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് സ്ഥലത്തെത്തിയ ഇസ്രായേലി സൈനികരെ ടണലിലുണ്ടായിരുന്ന ഹമാസ് സംഘം ലൈറ്റ് മഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ച് ആക്രമിച്ചു. ഖാന്‍ യൂനിസില്‍ തന്നെ മൂന്നു ഇസ്രായേലി സൈനികരെ സ്‌നൈപ്പര്‍ തോക്കുകള്‍ ഉപയോഗിച്ചും ഇല്ലാതാക്കിയിട്ടുണ്ട്.


ഗസയില്‍ ടണലുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹമാസ് പ്രവര്‍ത്തകരെ അല്‍ജസീറ ചാനലിന്റെ റിപോര്‍ട്ടര്‍ നേരില്‍ കാണുകയും ചെയ്തിരുന്നു. അതിന്റെ വീഡിയോ ചാനല്‍ പ്രസിദ്ധീകരിച്ചു.