വെടിവയ്പിന് ശേഷമുള്ള ആദ്യ വെള്ളി: ശാഹീ ജാമിഅ് മസ്ജിദില്‍ കനത്ത സുരക്ഷ; ഡ്രോണുകളും വിന്യസിച്ചു (വീഡിയോ)
മസ്ജിദില്‍ നടത്തിയ സര്‍വെയുടെ റിപോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അഡ്വക്കറ്റ് കമ്മീഷണറും അറിയിച്ചു.
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ ശാഹീ ജാമിഅ് മസ്ജിദില്‍ പോലിസ് വെടിവയ്പിന് ശേഷമുള്ള ആദ്യ വെള്ളി. ആറു പേരെ വെടിവച്ചു കൊന്നതിന് ശേഷമുള്ള വെള്ളിയാഴ്ച്ച കനത്ത സുരക്ഷയാണ് പോലിസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കീഴിലുള്ള റാപിഡ് ഏക്ഷന്‍ ഫോഴ്‌സിനെയാണ് പ്രധാനമായും വിന്യസിച്ചിരിക്കുന്നത്. പള്ളിക്ക് ചുറ്റും മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചു. കൂടാതെ നിരീക്ഷണത്തിനായി ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ട് പ്രദേശത്ത് പോലിസ് ഫഌഗ് മാര്‍ച്ചും നടത്തി. ആവശ്യത്തിന് പോലിസ് സേനയെ പ്രദേശത്ത് വിന്യസിച്ചതായി എഎസ്പി ശ്രീഷ് ചന്ദ്ര പറഞ്ഞു. കൂടാതെ ഇന്നലെ പ്രദേശത്തെ മുസ്‌ലിം പണ്ഡിതരുമായി പോലിസും ജില്ലാഭരണകൂടവും ചര്‍ച്ചയും നടത്തി. ഓരോരുത്തരും സ്വന്തം പ്രദേശങ്ങളിലെ പള്ളികളില്‍ നമസ്‌കാരം നിര്‍വഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതായി ഖാസി മുഹമ്മദ് അലാവുദ്ദീന്‍ അജ്മല്‍ പറഞ്ഞു. മസ്ജിദില്‍ നടത്തിയ സര്‍വെയുടെ റിപോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അഡ്വക്കറ്റ് കമ്മീഷണറും അറിയിച്ചു. സര്‍വേ റിപോര്‍ടിനെ ചോദ്യം ചെയ്യാന്‍ തയ്യാറായിട്ടുണ്ടെന്ന് മുസ്‌ലിം വിഭാഗത്തിനെ പ്രതിനിധീകരിക്കുന്ന അഡ്വ.ഷക്കീല്‍ അഹമദ് വാര്‍സി പറഞ്ഞു.
അതേസമയം, മസ്ജിദിന് സമീപമുണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ കമ്മീഷന്‍ രൂപീകരിച്ചു. അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി ദേവേന്ദ്ര കുമാര്‍ അരോരയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.സര്‍വേയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ കേസും ഇന്ന് സുപ്രിംകോടതി പരിഗണിക്കും
Full View
