ആമയൂര്‍ കൂട്ടക്കൊലക്കേസ്: റെജികുമാറിന്റെ വധശിക്ഷ റദ്ദാക്കി

Update: 2025-04-22 06:11 GMT

ന്യൂഡല്‍ഹി: ആമയൂര്‍ കൂട്ടക്കൊലക്കേസിലെ പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രിംകോടതി റദ്ദാക്കി. ഇത്രയും കാലത്തെ ജയില്‍വാസത്തിലൂടെ പ്രതിക്ക് മാനസാന്തരം സംഭവിച്ചിട്ടുണ്ടെന്നാണ് രേഖകള്‍ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയുടെ നടപടി. പ്രതി ജീവിതാവസാനം വരെ ജയിലില്‍ തുടരണമെന്നും കോടതി നിര്‍ദേശിച്ചു.

2008 ജൂലൈ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.. ഭാര്യ ലിസി, മക്കളായ അമല്യ, അമല്‍, അമലു, അമന്യ എന്നിവരെ റെജികുമാര്‍ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. കൊലപാതകത്തിന് മുമ്പ് മൂത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പോലിസ് കണ്ടെത്തിയിരുന്നു.2009ലാണ് റെജികുമാറിന് പാലക്കാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് നടരാജന്‍ ശിക്ഷ വിധിച്ചത്. പിന്നീട് ഹൈക്കോടതി 2014ല്‍ കീഴ്‌ക്കോടതി വിധി ശരിവെക്കുകയായിരുന്നു.