രജിസ്റ്റര്‍ ചെയ്യാത്ത മദ്‌റസകള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ അടച്ചുപൂട്ടാനാവില്ല: അലഹബാദ് ഹൈക്കോടതി

Update: 2026-01-19 04:18 GMT

അലഹബാദ്: രജിസ്റ്റര്‍ ചെയ്യാത്ത മദ്‌റസകള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ അടച്ചുപൂട്ടാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭരണഘടന പ്രത്യേക സംരക്ഷണം നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. കാസിമിലെ സനത് ഇമാം അഹമദ് റസ

അടച്ചുപൂട്ടണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി വിധി. അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിദ്യാഭ്യാസ സ്ഥാപനം അടച്ചുപൂട്ടാനാവില്ലെന്ന് കോടതി പറഞ്ഞു. കോടതി ഉത്തരവിനെ സംസ്ഥാനത്തെ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ സ്വാഗതം ചെയ്തു. ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലുകള്‍ തടയാന്‍ വിധി സഹായിക്കുമെന്നാണ് വിലയിരുത്തല്‍.