സംഭല്‍ അക്രമം: സിയാവുര്‍ റഹ്മാന്‍ എംപിക്കെതിരായ കേസിലെ നടപടികള്‍ക്ക് സ്റ്റേ
അലഹബാദ്: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹി ജമാ മസ്ജിദിലെ ഹിന്ദുത്വ സര്‍വേയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ സംഭല്‍ എംപി സിയാവുര്‍ റഹ്മാന്‍ ബര്‍ഖ് എംപിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിയാവുര്‍ റഹ്മാന്‍ ബര്‍ഖ് നല്‍കിയ ഹരജിയിലാണ് നടപടി. ഹരജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മൂന്ന് ആഴ്ച്ചക്കകം മറുപടി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് സെപ്റ്റംബര്‍ ഒമ്പതിന് വീണ്ടും പരിഗണിക്കും.