ബലിപെരുന്നാള്‍: നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

Update: 2025-06-05 15:14 GMT

തിരുവനന്തപുരം: ബലിപെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ വരുന്ന പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ജൂണ്‍ 6) അവധിയായിരിക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. ഒന്നു മുതല്‍ 12 വരെയുള്ള സ്‌കൂളുകള്‍ക്കും നാളെ (ജൂണ്‍ 6)അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും അറിയിച്ചു.