പഹല്‍ഗാം ആക്രമണം; ഇന്ന് സര്‍വകക്ഷിയോഗം

Update: 2025-04-24 01:56 GMT

ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ വൈകീട്ട് ആറിനാണ് യോഗം. ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങള്‍, ശേഖരിച്ച തെളിവുകള്‍, പാകിസ്താനെതിരെ സ്വീകരിച്ച നടപടികള്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രതിരോധമന്ത്രി യോഗത്തെ അറിയിക്കും. ഭാവി നടപടികളും യോഗം ചര്‍ച്ച ചെയ്യും.

Representative image